ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ ഡല്‍ഹിയിലേയും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് ബിജെപിയുടെ ശ്രമമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സ്‌കൂളുകള്‍ നിര്‍മിച്ചതില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പല സ്വകാര്യ സ്‌കൂളുകളേക്കാളും മികച്ച നിലയിലാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുള്ളത്. എന്നാല്‍ അവ അടച്ചുപൂട്ടാനാണ് ബിജെപി ശ്രമം. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പല സ്‌കൂളുകളും ഇതിനോടകം പ്രവര്‍ത്തനം നിര്‍ത്തിക്കളഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതെന്ന് അന്വേഷിക്കണം.
രാജ്യം വിദ്യാഭ്യാസമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന, നിരക്ഷരരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ആദ്യം തന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡുകള്‍ പാഴായതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ശ്രമമെന്നും സിസോദിയ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.