ട്വിറ്റർ ഒരു സമൂഹ മാധ്യമം ആയതിൽ ഖേദം പ്രകടിപ്പിച്ച്: ട്വിറ്റർ സ്ഥാപകൻ

ട്വിറ്റർ ഒരു സമൂഹ മാധ്യമം ആയതിൽ ഖേദം പ്രകടിപ്പിച്ച്: ട്വിറ്റർ സ്ഥാപകൻ

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ ഒരു സമൂഹ മാധ്യമം ആയതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ട്വിറ്ററിന്റെ സ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസി. താങ്കൾ അവതരിപ്പിച്ച ആശയത്തിൽ നിന്ന് ട്വിറ്റർ വ്യതിചലിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതൊരു രാജ്യത്തിന്റെയോ കമ്പനിയുടെയോ ഉടമസ്ഥതയിൽ ആയിരിക്കരുതെന്നായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. ട്വിറ്റർ ഒരു പ്രോട്ടോക്കോൾ ആയിരിക്കണമെന്നും ട്വിറ്റർ കേന്ദ്രീകൃത സംവിധാനത്തിന്റെ നിയന്ത്രണത്തിലല്ലാതെ ഒരു ഇമെയിലിനെ പോലെ പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്റർ ഒരു പ്രോട്ടോക്കോൾ ആയിരുന്നുവെങ്കിൽ വ്യത്യസ്ത ഇമെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പരസ്പരം ആശയ വിനിമയം നടത്താൻ കഴിഞ്ഞേനെ. എന്തായാലും ട്വിറ്ററിന് സമാന്തരമായ ഒരു പ്രോജക്ടിലൂടെ ഡോർസിയുടെ ചിന്തകൾ സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് സൂചനകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.