ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുന്‍ സിമി നേതാവും ഇടത് എംഎല്‍എയുമായ കെ.ടി ജലീലിനെതിരെയുള്ള പരാതിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് അവശ്യപ്പെട്ടു.
ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഡല്‍ഹി റോസ് അവന്യൂ കോടതി അഡിഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലാണ് നിര്‍ദേശം നല്‍കിയത്.
ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സുപ്രീം കോടതി അഭിഭാഷകനായ ജി.എസ് മണിയാണ് റോസ് അവന്യു കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തിരുവല്ല കോടതിയുടെ നിര്‍ദേശ പ്രകാരം കീഴ് വായ്പ്പൂര്‍ പൊലീസ് കേസെടുത്തെങ്കിലും കേരളത്തിലെ നിയമ നടപടികളില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിക്കാരന്‍ വിശദീകരിച്ചു. ഇന്ത്യ അധീന കാശ്മീര്‍, ആസാദ് കാശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റാണ് ജലീലിന് കുരുക്കായത്.
ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് കീഴ് വായ്പ്പൂര്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി, വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി ജലീല്‍ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം ജലീലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എബിവിപി നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ നല്‍കിയ നിയമോപദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.