പപ്പടത്തിന്റെ പേരിലെ കൂട്ടത്തല്ല്: ഒന്നര ലക്ഷം രൂപയുടെ നഷ്ടം; ഓഡിറ്റോറിയം ഉടമയുടെ തലയില്‍ 14 സ്റ്റിച്ച്

പപ്പടത്തിന്റെ പേരിലെ കൂട്ടത്തല്ല്: ഒന്നര ലക്ഷം രൂപയുടെ നഷ്ടം; ഓഡിറ്റോറിയം ഉടമയുടെ തലയില്‍ 14 സ്റ്റിച്ച്

ആലപ്പുഴ: കല്യാണ സദ്യയ്ക്കിടെ പപ്പടത്തിന്റെ പേരിലുണ്ടായ കൂട്ടത്തല്ലില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയം ഉടമ മോഹനന് ഉണ്ടായത്. ഇതിന് പുറമേ ആക്രമണത്തില്‍ തലയ്ക്കുണ്ടായ പരിക്കില്‍ 14 സ്റ്റിച്ചും ഉണ്ട്.

കഴിഞ്ഞ ദിവസമാണ് രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്ന പേരില്‍ വരന്റെ ഒപ്പമെത്തിയവരും വിളമ്പുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കസേര കൊണ്ടുള്ള ഏറ്റുമുട്ടലില്‍ നിരവധി കസേരകള്‍ തകര്‍ന്നു. ഇതിന് പുറമേ മേശകളും മറ്റ് സാമഗ്രികളും കൂട്ടത്തല്ലില്‍ തകര്‍ന്നിരുന്നു.

ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് ആകെ തകര്‍ന്നതെന്ന് മോഹനന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുകൂടാതെ ആക്രമണത്തില്‍ മോഹനന്റെ തലയ്ക്ക് സാരമായ പരിക്കും ഏറ്റു.

കരീലക്കുളങ്ങര പൊലീസ് മോഹനന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രതികള്‍ക്കായി ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സദ്യയുടെ അവസാന പന്തിയിലിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് മോഹനന്‍ പറഞ്ഞു.

അതേസമയം നഷ്ടപരിഹാരം നല്‍കില്ലെന്നാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്. ഇതോടെ വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.