കോട്ടയം: കോട്ടയം-ചങ്ങനാശ്ശേരി ഭാഗത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആകാശത്ത് കാണപ്പെടുന്ന വിമാനങ്ങൾ ജനങ്ങളിൽ കൗതുകമുയർത്തി. ആദ്യ ദിനങ്ങളിൽ പരിഭ്രാന്തരായ ജനം, നേവിയുടെ നിരീക്ഷണ വിമാനങ്ങളും ഫൈറ്റർ പ്ലെയിനുകളുമാണ് ഇവ എന്ന് മനസിലാക്കിയപ്പോൾ ഇവയെ കാണുവാനും ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാനുമായി പിന്നീട് തത്രപ്പാട്!
സെപ്റ്റംബർ രണ്ടാം തീയതി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ശക്തമായ നിരീക്ഷണമാണ് ഈ മേഖലയിൽ സേനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഐ എൻ എസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പലിന്റെ കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് നടത്തുന്ന പരീക്ഷണ പറക്കലും ഇതോടൊപ്പം തന്നെ നടക്കുന്നു.
ശ്രീലങ്കയിലെ ഹംപൻകോട്ടയിൽ ചൈനീസ് ചാരക്കപ്പൽ അടുക്കാൻ ഇടയായതിനെത്തുടർന്ന് ഇന്ത്യൻ മഹാ സമുദ്രത്തിൽ സൈനീക ശക്തി വിപുലപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ എൻ എസ് വിക്രാന്ത്. ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലുമാണിത്. ഏകദേശം 20,000 കോടി രൂപ ചെലവിലാണ് വിമാനവാഹിനി നിർമ്മിച്ചിരിക്കുന്നത്.
തങ്ങളുടെ ആകാശസീമയിൽ വിമാനങ്ങൾ പറന്നു കളിക്കുന്നത് കണ്ട ചങ്ങനാശ്ശേരിക്കാർ ട്രോളുകളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. “ഇനി ആകാശം മൊത്തം വിമാനം ആയിരിക്കുമെന്ന് ജയരാജൻ പറഞ്ഞപ്പോൾ നിങ്ങൾ കളിയാക്കി. ഇപ്പഴോ....” “ആകാശം നിറയെ സിറ്റപ്പൻ പറഞ്ഞ ബിമാനം” ട്രോളന്മാർക്ക് പ്രിയം മുൻ മന്ത്രി കൂടിയായ ഇ പി ജയരാജനെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.