'മദ്രസകള്‍ ഭീകരവാദ ഹബ്ബുകള്‍, തീവ്രവാദികളെ അടവെച്ച് വിരിയിക്കുന്നു': അസം മുഖ്യമന്ത്രി; അല്‍ ഖ്വയ്ദ ബന്ധം കണ്ടെത്തിയ സ്ഥാപനങ്ങള്‍ ഇടിച്ചു നിരത്തി

'മദ്രസകള്‍ ഭീകരവാദ ഹബ്ബുകള്‍, തീവ്രവാദികളെ അടവെച്ച് വിരിയിക്കുന്നു': അസം മുഖ്യമന്ത്രി; അല്‍ ഖ്വയ്ദ ബന്ധം കണ്ടെത്തിയ സ്ഥാപനങ്ങള്‍ ഇടിച്ചു നിരത്തി


ന്യൂഡല്‍ഹി: മദ്രസകളില്‍ തീവ്രവാദികളെ അടവെച്ച് വിരിയിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, ഭീകരവാദത്തിന്റെ ഹബ്ബായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ കൈയ്യില്‍ ഇതു സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നും അദേഹം വ്യക്തമാക്കി.

ഭീകര സംഘടനയുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് അസം സര്‍ക്കാര്‍ ഒരു മാസത്തിനിടെ മൂന്ന് മദ്രസയാണ് പൊളിച്ച് നീക്കിയത്. തീവ്രവാദ സംഘടനായായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ബോംഗൈഗാവിലെ മദ്രസ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. അല്‍ ഖ്വയ്ദയുടെ ബംഗ്ലാദേശ് ഘടകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബോംഗൈഗാവിലെ മദ്രസ പൊളിച്ചു നീക്കിയത്. അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ പ്രതിയുമായി ഗോപാല്‍പുര പോലീസ് ഇന്നലെ മദ്രസയില്‍ റെയ്ഡ് നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് മദ്രസ പൊളിച്ചു നീക്കിയതെന്ന് ബോംഗൈഗാവ് എസ്.പി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.