ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. ഓസ്‌ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. 7-5, 6-7, 6-1 എന്നതാണ് സ്‌കോര്‍ നില.
കഴിഞ്ഞ ദിവസം നടന്ന ഡബിൾസിൽ വീനസ്-സെറീന സഖ്യം പരാജയപ്പെട്ടിരുന്നു. യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന മുമ്പ് പ്രഖ്യാപിച്ചിരുന്നു.
സെറീനയുടെ ഐതിഹാസികമായ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. കോര്‍ട്ടിൽ നിന്ന് മടങ്ങുന്ന താരം തന്റെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23 ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.
താന്‍ ടെന്നീസിലെ കരിയര്‍ ഏറെ ആസ്വദിച്ചെന്നും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറ്റവും ഇഷ്ടമുള്ളതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സെറീന പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.