ഓണം പ്രമാണിച്ച് തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിൽ വില ഉയർന്നു

ഓണം പ്രമാണിച്ച് തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിൽ വില ഉയർന്നു

മധുര: ഓണം പ്രമാണിച്ച് തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.

തേവാരം, ചിന്നമന്നൂർ, കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.

ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ തമിഴ്നാട്ടിൽ ഇത്തവണ നൂറുമേനി വിളവാണ്. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമടുത്തതോടെ വില ഉയർന്നു തുടങ്ങി.

എന്നാൽ ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ല. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറി എത്തിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.