മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണടകളുമായി ലെനോവോ 

മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണടകളുമായി ലെനോവോ 

ഇനി മുതൽ കണ്ണടകളിൽ സിനിമ കാണാം. വീഡിയോകൾ കാണാനും ടൈപ്പിങ് ചെയ്യാനും മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കിയിരിക്കുകയാണ് ലെനോവോ. മുൻപ് ഒരു ടെക്‌നോളജി ഷോയില്‍ കമ്പനി ഇതു പരിചയപ്പെടുത്തിയിരുന്നു.

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക് ഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇതിനെ വേറിട്ടതാക്കുന്നത്. ലെനോവോ ഗ്ലാസസ് ടി1 എന്നായിരിക്കും രാജ്യാന്തര വിപണിയിൽ ഇത് അറിയപ്പെടുക. ലെനോവോ യോഗാ ഗ്ലാസസ് എന്നായിരിക്കും ചൈനയില്‍ ഇതിന്റെ പേര്.

മാസങ്ങള്‍ക്കു മുമ്പ് ഇതിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയ സമയത്ത് ടി1 ധരിക്കുന്ന ആളിന്റെ അടുത്തിരിക്കുന്നവര്‍ക്കും കേൾക്കാൻസാധിക്കും എന്നൊരു ന്യൂനത ഇതിന് ഉണ്ടായിരുന്നു. അതു പരിഹരിച്ചാണ് ലെനോവോ പുതിയ ടൈപ്പ് ഇറക്കിയിരിക്കുന്നത്. ഹെഡ്‌ഫോണോ ബ്ലൂടൂത് ഇയര്‍ഫോണുകളോ ഉപയോഗിച്ച് ശബ്ദം ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിനു മാത്രം കേള്‍ക്കാവുന്ന രീതിയിലാണ് ക്രമീകരണം. 

ഉപകരണത്തില്‍ ബാറ്ററി ഇല്ല. അതിനാല്‍ ലെനോവോ ടി1 ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ല. ചാർജ് അധികം വേണ്ടാത്ത രീതിയിലാണ് സ്‌ക്രീന്‍ ടെക്‌നോളജിയെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്ബി-സി പോര്‍ട്ട് വഴി ഏത് ഉപകരണവുമായി കണക്ട് ചെയ്തിരിക്കുന്നോ അതില്‍ നിന്ന് ചാര്‍ജ് വലിക്കുകയാണ് ഉപകരണം ചെയ്യുന്നത്. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് കമ്പനിയുടെ അവകാശവാദം.

ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ഇറക്കാനൊരുങ്ങുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി വിഭാഗത്തിലാണ് പെടുന്നത്. ഇവ ധരിച്ചുകൊണ്ടു യഥാർത്ഥ ചുറ്റുപാടും സ്‌ക്രീനിലെ കണ്ടെന്റും ഗ്ലാസ് ധരിച്ചിരിക്കുന്ന ആളിന് ഒരേസമയം കാണാനാകും. എന്നാല്‍ ലെനോവോ ഗ്ലാസസ് ടി1 ൽ ഈ ഫീച്ചർ ലഭ്യമല്ല . സ്ക്രീനിലെ കണ്ടന്റുകൾ മാത്രമേ ഗ്ലാസുകളിൽ കാണാൻ സാധിക്കുകയുള്ളു. 

ഗ്ലാസസ് ടി1ന് ഭാരം കുറവാണെന്നും മികച്ച സ്‌ക്രീനാണ് നൽകിയിരിക്കുന്നതന്നും കമ്പനി പറയുന്നു. സ്വന്തം മൂക്കിന് ചേരുന്ന തരത്തിലുള്ള നോസ് ക്ലിപ്പുകള്‍ ഗ്ലാസിന് തിരഞ്ഞെടുക്കാൻ സാധിക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.