ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം നടത്തി ഐഎസ്ആർഒ; ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും, അതും കുറഞ്ഞ ചെലവില്‍

ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം നടത്തി ഐഎസ്ആർഒ; ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും, അതും കുറഞ്ഞ ചെലവില്‍

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ഉജ്ജ്വലമായ നേട്ടം കൈവരിച്ച് ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. അതും വളരെ കുറഞ്ഞ ചെലവിലാണ് സാങ്കേതികവിദ്യ ഇന്ത്യ നേടിയെടുത്തത്. ലോകത്ത് യുഎസിനും റഷ്യക്കും മാത്രമായിരുന്ന നേട്ടമാണ് ഇന്ത്യ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.

മറ്റ് ഗ്രഹങ്ങളില്‍ നിന്ന് സുരക്ഷിതമായി റോക്കറ്റുകളെ തിരിച്ചിറക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ ഇനി മുതൽ ഇന്ത്യക്ക് എളുപ്പത്തില്‍ സാധിക്കും. ബഹിരാകാശ മേഖലയില്‍ തന്നെ വലിയ ചുവടുവെയ്പ്പാണ് ഈ കണ്ടുപിടിത്തത്തോടെ ഇന്ത്യ നടത്തിയിരിക്കുന്നത്. 

റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന അന്താരാഷ്ട്ര തലത്തിലെ തന്നെ മൂന്നാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ ഇപ്പോൾ മാറിയിരിക്കുന്നത്. ശനിയാഴ്ച്ച തുമ്പയില്‍ വെച്ചായിരുന്നു ഈ പരീക്ഷണം.

രോഹിണി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നൂറ് കിലോമീറ്ററോളം ഉയരെ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്എല്‍വി തന്നെ തിരിച്ചിറക്കും.

റോക്കറ്റുകളെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ അതും ചെലവ് കുറഞ്ഞ രീതിയില്‍ സാധ്യമാക്കാന്‍ ഇപ്പോഴത്തെ ലോഞ്ചിംഗ് കൊണ്ട് സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറയുന്നു. 

അത് മാത്രമല്ല ഏജന്‍സിയുടെ ഭാവി ദൗത്യങ്ങളെയും ഇത് സഹായിക്കും. ശുക്രന്‍, ചൊവ്വ ദൗത്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിലേക്ക് കൂടി ഈ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നാണ് സോമനാഥ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.