ഓണാഘോഷത്തിനായി നാടും നഗരവും ഒരുങ്ങി; മഴയത്തും മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍

ഓണാഘോഷത്തിനായി നാടും നഗരവും ഒരുങ്ങി; മഴയത്തും മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍

തിരുവനന്തപുരം: ആഘോഷപൂർവം ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. കനത്ത മഴയിലും നാടും നഗരവും അവസാനവട്ട ഒരുക്കങ്ങളിലാണ്. ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണസദ്യക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് ആളുകൾ. 

അതേസമയം ഓണ തിരക്കിന്റെ പരകോടിയിൽ മലയാളികളെത്തുന്ന ഉത്രാട പാച്ചിൽ ദിനം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ശക്തം. ഉത്രാട ദിനത്തിൽ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.