'റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവില്ല': തെരുവ് നായ പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

'റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവില്ല': തെരുവ് നായ പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

ന്യൂഡൽഹി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണം സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേരളം ഡോഗ്സ് ഓൺ കൺട്രിയായി മാറുകയാണെന്നും കേരളത്തിലെ സാഹചര്യം അടിയന്തിരമായി പരിശോധിക്കണമെന്നും അഭിഭാഷകനായ വികെ ബിജു കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. കേരളത്തിൽ കുട്ടികളെയടക്കം തെരുവ് നായ്ക്കൾ ആക്രമിക്കുകയാണെന്നും തെരുവ് നായ ശല്ല്യത്തെ കുറിച്ച് പരിശോധിച്ച ജസ്റ്റിസ് സിരി ജഗൻ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ഹർജിക്കാരനായ സാബു സ്റ്റീഫന് വേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ഇന്ന് കോടതി പരിശോധിക്കും.

പേവിഷബാധക്കെതിരായ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടികളടക്കമുള്ളവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ജീവഹാനി പോലും സംഭവിക്കുന്നതായും അഭിഭാഷകൻ നൽകിയ ഹർജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 12 കാരിയായ അഭിരാമി തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. ഓഗസ്റ്റിൽ എട്ട് പേരാണ് നായയുടെ കടിയേറ്റ് കേരളത്തിൽ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.