ജിസിസി ലൈസന്‍സുളളവർക്ക് ഖത്തറില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാന്‍ സൗകര്യം

ജിസിസി ലൈസന്‍സുളളവർക്ക് ഖത്തറില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാന്‍ സൗകര്യം

ദോഹ: ജിസിസി രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സുളളവർക്ക് ഖത്തറില്‍ ഇനി നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് രജിസ്ട്രർ ചെയ്യാം. ഖത്തറില്‍ താമസ വിസയുളളവർക്കാണ് കോഴ്സുകള്‍ക്ക് രജിസ്ട്രർ ചെയ്യാതെ നേരിട്ട് ടെസ്റ്റിന് രജിസ്ട്രർ ചെയ്യാന്‍ സാധിക്കുക.
ഖത്തർ ടിവി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഫസ്റ്റ് ലെഫ്റ്റനന്‍റ് മുഹമ്മദ് അല്‍-അമ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ജി.സി.സി.യിലെ പൗരന്മാര്‍ക്ക് അവരുടെ ലൈസന്‍സ് ഉടന്‍ തന്നെ ഖത്തറി ഡ്രൈവിംഗ് ലൈസന്‍സാക്കി മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളെ സന്ദർശിക്കുന്നതിനോ വിനോദസഞ്ചാരത്തിനോ ആയി രാജ്യത്ത് എത്തിയ ജിസിസി രാജ്യങ്ങളിലെ സാധുവായ ഡ്രൈവിംഗ് ലൈസന്‍സുളളവർക്ക് അവർ രാജ്യത്തേക്ക് പ്രവേശിച്ച തിയതി മുതല്‍ മൂന്ന് മാസം വരെ ഖത്തറില്‍ വാഹനമോടിക്കാന്‍ ഗതാഗതനിയമം അനുവദിക്കുന്നുണ്ട്. 

രാജ്യത്ത് പ്രവേശിച്ച തിയതി അധികൃതർ ആവശ്യപ്പെടുമ്പോള്‍ കാണിക്കുന്നതിനായി ഡ്രൈവർമാർ അവരുടെ പാസ്പോട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ കൈവശം വയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.