നിര്‍മാണം നിയമവിരുദ്ധം: ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

നിര്‍മാണം നിയമവിരുദ്ധം: ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എത്തി റിസോര്‍ട്ട് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ സ്ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചു.

ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി വരുന്ന രണ്ടു ഹെക്ടറില്‍ അധികം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. റിസോര്‍ട്ട് പൊളിക്കാന്‍ 2020 ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകള്‍ ഉടമകള്‍ തന്നെ വഹിക്കണം. റിസോര്‍ട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും.

റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.