വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കി; ലിംഗസമത്വം ഉറപ്പാക്കും വിധം പുതിയ കേന്ദ്രം നിര്‍മിക്കുമെന്ന് മേയര്‍

വിവാദ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കി; ലിംഗസമത്വം ഉറപ്പാക്കും വിധം പുതിയ കേന്ദ്രം നിര്‍മിക്കുമെന്ന് മേയര്‍

തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് (സിഇടി) മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ചു നീക്കി. ഇതേ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും നിര്‍മാണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

ജൂലൈയിലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ കഴിയുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നാണ് പ്രതിഷേധം അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.