കൊച്ചി: പൈയ്ക്കുന്ന പള്ളയിലെ തീയണയ്ക്കാൻ സ്നേഹപൂർവ്വം കെ.സി.വൈ.എം. പൊതിച്ചോറ് വിതരണ പദ്ധതിക്ക് സെപ്റ്റംബർ 18നു തുടക്കം കുറിക്കുന്നു.
കേരളത്തിലുടനീളം 2022 സെപ്റ്റംബർ 18 ന് കെ.സി.വൈ.എം, നാലു റീജയണലുകളിലായി ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു. മലബാർ മേഖലയിൽ താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലും,
വടക്കൻ മേഖലയിൽ മുവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ മുവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിലും, മധ്യ മേഖലയിൽ കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിലും,
തെക്കൻ മേഖലയിൽ പുനലൂർ രൂപതയുടെ ആതിഥേയത്വത്തിൽ
പുനലൂർ താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു. എല്ലാ രൂപതകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും സംസ്ഥാന സമിതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26