ഭാരത് ജോഡോ യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളില്‍ സമാന്തര യാത്ര നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനം

ഭാരത് ജോഡോ യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളില്‍ സമാന്തര യാത്ര നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനം

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. പദയാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിക്കും. നിലവിലെ റൂട്ട് പ്രകാരം പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലും യാത്ര എത്തുന്നില്ല. ഈ സംസ്ഥാനങ്ങളില്‍ സമാന്തര യാത്രകള്‍ സംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

എന്നാല്‍ ഭാരത് ജോഡോ യാത്ര തന്നെ നടത്തണം എന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് അസമിലെ ധുബ്രിയില്‍ നിന്ന് സാദിയയിലേക്ക് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നതിനൊപ്പം സംഘടന ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷമിടുന്നുണ്ട്.

ഇതിനൊപ്പം തന്നെ 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതും യാത്രയുടെ മറ്റൊരു ലക്ഷ്യമാണ്. നാല് മാസത്തിനുള്ളില്‍ പശ്ചിമ ബംഗാളിലും സമാനമായ തരത്തില്‍ യാത്ര നടത്താനും ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എത്രയും വേഗം ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കണം എന്നാണ് സംസ്ഥാന നേതൃത്വങ്ങള്‍ അവശ്യപ്പെടുന്നത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രണ്ട് ദിവസം മാത്രമായിരുന്ന ഉത്തര്‍ പ്രദേശിലെ ജോഡോ യാത്ര അഞ്ച് ദിവസമാക്കാന്‍ തീരുമാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.