കേരളത്തിലെ റോഡുകളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

കേരളത്തിലെ റോഡുകളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

ആലപ്പുഴ: കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെ വിമർശിച്ചു രാഹുൽ ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് ആരെയും കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.

മോശാവസ്ഥയിലുള്ള റോഡുകൾ മൂലം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരനാണ്. റോഡ് അപകടങ്ങൾ വർധിക്കുന്നതിനു ഇത്‌ കാരണമാകും. റോഡ് അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കൂടുതൽ മെച്ചപ്പെടുത്തണമെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.