ഹെല്‍മറ്റ് ഉപയോഗിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർമാർ; ചിത്രങ്ങൾ വൈറൽ

ഹെല്‍മറ്റ് ഉപയോഗിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർമാർ; ചിത്രങ്ങൾ വൈറൽ

ആലുവ: ഇരുചക്ര വാഹനങ്ങളിൽ മാത്രമല്ല ബസിലും ഹെൽമറ്റ് ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ഡ്രൈവർമാർ.എറണാകുളം ആലുവയിലും പന്തളത്തുമുള്ള ചില ബസ് ഡ്രൈവർമാരാണ് ഹെൽമറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്. ഹർത്താലിൽ വ്യാപകമായി കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടാകുന്ന സാഹചര്യത്തിലാണ് സ്വരക്ഷക്കായി ഡ്രൈവർമാർ ഹെൽമെറ്റിട്ട് ബസ് ഓടിക്കേണ്ട സാഹചര്യം ഉണ്ടായത്. ഹർത്താലിൽ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ബസുകൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് ഉണ്ടാവുന്നത്. ബസിന് നേരെയുള്ള ഇത്തരം ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനായി ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. അതേസമയം ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.