ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; തീവ്രത 6.2

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; തീവ്രത 6.2

ജക്കാര്‍ത്ത (ഇന്തോനേഷ്യ): ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം. ഇന്തോനേഷ്യയുടെ വടക്കേ അറ്റത്തുള്ള ആഷെ പ്രവിശ്യയില്‍ കടലിനടിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ആളപായമോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ട പ്രദേശത്തെ ആളുകള്‍ ഉടന്‍തന്നെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറി. ആഷെ പ്രവിശ്യയിലെ തീരദേശ നഗരമായ മെലാബോയുടെ 40 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി 49 കിലോമീറ്റര്‍ ആഴത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇടയ്ക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്ന ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഈ വര്‍ഷം ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 460ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജനുവരിയില്‍ പടിഞ്ഞാഫന്‍ സുലവേസി പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെടുകയും 6500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2004ല്‍ ആഷെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ വിവിധ രാജ്യങ്ങളിലായി 2,30,000ലധികം പേരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.