ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പിന്നാലെ എന്‍.ഐ.എ

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പിന്നാലെ എന്‍.ഐ.എ

കോഴിക്കോട്: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി എന്‍.ഐഎ. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫ് എന്നിവരാണ് ഒളിവിലുള്ളത്.

റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

പോലീസും ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ്. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലഭാഗത്തും അക്രമങ്ങള്‍ നടന്നു. 170 പേര്‍ അറസ്റ്റിലായി.157 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 368 പേരെ കരുതല്‍ത്തടങ്കലിലാക്കി. വന്‍ സംഘര്‍ഷം നടന്ന ഈരാറ്റുപേട്ട ഉള്‍പ്പെട്ട കോട്ടയം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ അറസ്റ്റുണ്ടായത്, 87 പേര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.