ദുബായ്: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല റസിഡൻസി കാർഡാണ് ഒമാൻ ഭരണകൂടം അനുവദിച്ചത് . ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി.
“ഇന്ന് ഈ ബഹുമതി ലഭിച്ചതിൽ ഞാൻ വിനയാന്വിതനും സന്തുഷ്ടനുമാണ്. എനിക്ക് ഈ അംഗീകാരം നൽകിയതിന്ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിനും ഒമാൻ സർക്കാരിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.” ദീർഘകാല റസിഡൻസി വിസ സ്വീകരിച്ച ശേഷം അദീബ് അഹമ്മദ് പറഞ്ഞു.“ ഒമാൻ ശക്തമായ സമ്പദ്‌വ്യവസ്ഥയാൽ അനുഗ്രഹീതമാണ്, അത് തുടരുകയാണ്. അതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയുമാണ്" അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.
ഒമാൻ വിഷൻ 2040 ന് അനുസൃതമായി ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും ഒമാനിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമാണ് 2021 അവസാനത്തോടെ ആരംഭിച്ച ഇൻവെസ്റ്റർ റെസിഡൻസി വിസ.
സുൽത്താനേറ്റിന്റെ അതിർത്തി കടന്നുള്ള പേയ്‌മെന്റ് മേഖലയിലും സാമ്പത്തിക സേവനങ്ങളിലും വളരെയധികം സംഭാവന നൽകിയ പ്രമുഖ സംരംഭകനാണ് അദീബ്. അബുദബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിനു ആഗോളതലത്തിൽ 11 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ കൂടാതെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളും ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.