തിരുവനന്തുപുരം: കേന്ദ്ര സര്‍ക്കാരിന്റെ നിരോധന ഉത്തരവ് വന്നതിന് പിന്നാലെ സംഘടന പിരിച്ചു വിട്ടെന്ന് വ്യക്തമാക്കി പോപ്പുലര്‍ ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് കേരളയുടെ ഫേസ്ബുക്ക് പേജിലൂടെ സംസ്ഥാന സെക്രട്ടറി എ.അബ്ദുള്‍ സത്താറാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുവെന്നും അബ്ദുള്‍ സത്താറിന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ഇതിനിടെ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.