വീണ്ടും ട്വിസ്റ്റ്: മുകുള്‍ വാസ്‌നിക്കും അങ്കത്തട്ടിലേക്ക്; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

വീണ്ടും ട്വിസ്റ്റ്:  മുകുള്‍ വാസ്‌നിക്കും അങ്കത്തട്ടിലേക്ക്; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വീണ്ടും ട്വിസ്റ്റ്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കും മത്സരിക്കാനൊരുങ്ങുന്നു. ഇതിന് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചതായാണ് സൂചന.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുമായി വാസ്‌നിക് കൂടിക്കാഴ്ച നടത്തി. രാജസ്ഥാനില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. മത്സരത്തിന് മുന്നോടിയായി ഗെലോട്ടുമായി വാസ്‌നിക് കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്രയില്‍ നിന്നുള്ള ദലിത് നേതാവായ മുകുള്‍ വാസ്നിക് നരസിംഹറാവു സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യം, കായികം, യുവജനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിലും കുറച്ചു കാലം മന്ത്രിയായിരുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയും വഹിച്ചിരുന്നു.

2019 ലെ പാല്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കിന്റെ പേരും പരിഗണിച്ചിരുന്നു. ഒക്ടോബര്‍ 17 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശശി തരൂരും ദിഗ്വിജയ് സിങുമാണ് നിലവില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുവരും നാമനിര്‍ദേശ പത്രിക വാങ്ങുകയും  ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.