സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങള്‍: ഗെലോട്ടിന്റെ കത്ത് പുറത്ത്

സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങള്‍: ഗെലോട്ടിന്റെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ അശോക് ഗെലോട്ടിന്റെ കത്ത് പുറത്ത്. സോണിയാ ഗാന്ധിക്ക് കൈമാറുന്നതിനായി കയ്യില്‍ കരുതിയ കത്തിന്റെ ഏതാനം ഭാഗങ്ങള്‍ മീഡിയ വഴി പുറത്തായതോടെയാണ് കത്ത് വിവാദമായത്.

സച്ചിന്‍ വൈകാതെ കോണ്‍ഗ്രസ് വിടുമെന്നും പിസിസി പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഇതിനായി 50 കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ നിന്ന് വാഗ്ദാനം ചെയ്യിപ്പിച്ചു എന്നുമാണ് സച്ചിനെതിരെ കത്തിലുള്ള ഗുരുതരമായ ആരോപണം. സച്ചിന്‍ പൈലറ്റിനെ എസ്പി എന്ന് വിശേഷിപ്പിക്കുന്ന കത്തില്‍, 'തനിക്കൊപ്പം 102 എംഎല്‍എമാരുണ്ട്; എസ്പിക്ക് വെറും 18 പേരും' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

സോണിയ ഗാന്ധിയുടെ വസതിയിലേക്കുള്ള യാത്രയില്‍ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന അശോക് ഗെലോട്ടിന്റെ കയ്യില്‍ ഈ കുറിപ്പ് ഉണ്ടായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിനു കൈമാറാനാവില്ലെന്നു സോണിയ ഗാന്ധിയെ അറിയിച്ച അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പുറത്തായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നു സോണിയയുമായി നടത്തിയ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.

ഗെലോട്ടിന്റെ നിലപാടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സോണിയ ഗാന്ധി ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ച 'ഒരാള്‍ക്ക് ഒരു പദവി' നയം കര്‍ശനമായും പാലിക്കപ്പെടണമെന്നു വ്യക്തമാക്കി. മുഖ്യമന്ത്രി പദം സച്ചിനു വിട്ടുകൊടുത്താല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാവൂ എന്നും കൂട്ടിച്ചേര്‍ത്തു. കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഏതാനും എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള സച്ചിനെ മുഖ്യമന്ത്രിയാക്കിയാല്‍ സര്‍ക്കാര്‍ വീഴുമെന്നു ഗെലോട്ട് ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.