ക്യൂവെര്‍ട്ടി കീബോര്‍ഡ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറായ സ്വിഫ്റ്റ് കീയ്ക്കുള്ള പിന്തുണ ഐ.ഒ.എസ് ഡിവൈസുകളില്‍ നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അഞ്ചിന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് കീബോര്‍ഡ് ആപ്ലിക്കേഷന്‍ ഡീലിറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഐഫോണിലോ, ഐപാഡിലോ സ്വിഫ്റ്റ് കീ ആപ്ലിക്കേഷന്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കോ ഇത് നഷ്ടമാകില്ല. ഉപയോക്താക്കള്‍ അത് സ്വമേധയാ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതുവരെ അത് ഉപയോഗിക്കുന്നത് തുടരാനാകും. മറ്റൊരു ഐ.ഒ.എസ് ഉപകരണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാം.
2016ലാണ് സ്വിഫ്റ്റ്കീയെ 250 മില്യണി (ഏകദേശം 1,990 കോടി രൂപ) ന് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. അതിനുശേഷം അതിന്റെ സ്വന്തം വേഡ് ഫ്‌ളോ ടച്ച് കീബോര്‍ഡ് സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് ആപ്ലിക്കേഷനായി ഉപയോഗിക്കുകയായിരുന്നു. ആപ്പിള്‍ ഐ.ഒ.എസ് ഇക്കോസിസ്റ്റത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നിലെ കാരണം പരസ്യമായി ഇതുവരെ പ്രസ്താവിച്ചിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ എന്താണ് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പ്രവചിക്കാനായി വലിയ അളവിലുള്ള ടെക്സ്റ്റ് വിശകലനം ചെയ്യുന്ന അല്‍ഗോരിതങ്ങളില്‍ നിര്‍മ്മിച്ചതാണ് സ്വിഫ്റ്റ് കീയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ. ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് പെര്‍മിഷന്‍ നല്‍കണം. തുടര്‍ന്ന് ഉപയോക്താവിന്റെ പദ ഉപയോഗവും ടൈപ്പിങ് പാറ്റേണുകളും വിശകലനം ചെയ്യാന്‍ അല്‍ഗോരിതങ്ങളെ അനുവദിക്കും.
ആപ്പിള്‍ ആപ്പ് സ്റ്റോറിന്റെ മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് കീ ആപ്പിലെ അപ്ഡേറ്റുകളുടെ വ്യത്യാസം ഒരു റെഡിറ്റ് ഉപയോക്താവാണ് ആദ്യം ഒരു ത്രെഡില്‍ എടുത്തു കാണിച്ചത്. ഒരു വര്‍ഷത്തിലേറെയായി ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും ആന്‍ഡ്രോയിഡിലെ സ്വിഫ്റ്റ് കീയ്ക്കുള്ള സപ്പോര്‍ട്ടും വിന്‍ഡോസ് ടച്ച് കീബോര്‍ഡിനെ പവര്‍ ചെയ്യുന്ന ബേസിക് സാങ്കേതിക വിദ്യയും മൈക്രോസോഫ്റ്റ് തുടരുമെന്ന് സ്വിഫ്റ്റ് കീയിലെ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ ക്രിസ് വോള്‍ഫ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.