പൂനെ: മെഴ്സിഡസ് ബെന്‍സിന്റെ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഷ്വെങ്കിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൂനെ നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട സംഭവമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ട്രാഫിക്കില്‍ കുടുങ്ങിയ തന്റെ എസ് ക്ലാസ് കാര്‍ ഒഴിവാക്കി കുറച്ച് കിലോമീറ്ററുകള്‍ നടന്ന് ഓട്ടോറിക്ഷയില്‍ കയറിയാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് അദേഹം വിവരിക്കുന്നത്.
'നിങ്ങളുടെ എസ് ക്ലാസ് പൂനെയിലെ മനോഹരമായ റോഡിലെ ഗതാഗത കുരുക്കില്‍പ്പെട്ടാല്‍ എന്തു ചെയ്യും. കാറില്‍ നിന്നിറങ്ങി കുറച്ചു കിലോമീറ്റര്‍ നടന്ന് ഓട്ടോ പിടിക്കുമോ?' അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഓട്ടോറിക്ഷയിലെ യാത്രയുടെ ഒരു ഫോട്ടോയും അദ്ദേഹം പങ്കിട്ടു. പോസ്റ്റിന് കീഴില്‍ നിരവധി പേര്‍ കമന്റുകളുമായെത്തി.
സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം. ഇതിന്റെ ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത്രയും എളിമയുള്ള ആളാണോ എന്നാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തോട് ചോദിക്കുന്നത്.
മേഴ്സിഡസ് സിഇഒ ഓട്ടോ വിളിച്ച് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 2018 മുതല്‍ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ സിഇഒയാണ് ഷ്വെങ്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.