ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ബാസ്‌കുചാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ സ്വദേശി നസീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ജമ്മുകശ്മീര്‍ പൊലീസാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് നിന്ന് എകെഎസ് 74 യു റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും, പിസ്റ്റളും കണ്ടെടുത്തു.
കൂടാതെ ഏഴ് എകെ 47 റൈഫിളുകള്‍, രണ്ട് പിസ്റ്റളുകള്‍, 21 എകെ മാഗസിനുകള്‍, 1,190 റൗണ്ടുകള്‍, 132 പിസ്റ്റള്‍ റൗണ്ടുകള്‍, 13 ഗ്രനേഡുകള്‍ തുടങ്ങിയവ ജെ.കെ പൊലീസും സൈന്യവും ചേര്‍ന്ന് പിടിച്ചെടുത്തു. ഗുരേസിലെ നൗഷേര നാര്‍ഡില്‍ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.
ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരര്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഘടനയുടെ സജീവ പ്രവര്‍ത്തകരായ യാവര്‍ ഷാഫി ഭട്ട്, ആമിര്‍ ഹുസൈന്‍ ഭട്ട് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നാലെ മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. പിന്നാലെ സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.
എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല. കൊല്ലപ്പെട്ട രണ്ട് പേര്‍ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്. കൊല്ലപ്പെട്ടവര്‍ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ നടത്തുകയും ഭീകര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.