ന്യൂഡല്‍ഹി: ഗുജറാത്തില്‍ എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിജയത്തിന്റെ ലക്ഷണങ്ങളാണ് ഐബി റിപ്പോര്‍ട്ട് കാണിക്കുന്നതെന്നും അദ്ദേഹം പഞ്ഞു.
ഐബി റിപ്പോര്‍ട്ട് പ്രകാരം എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒന്നിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് നേരിയ വ്യത്യാസത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഐബി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു സ്രോതസ് തന്നോട് പറഞ്ഞതായി കെജ്‌രിവാള്‍ അവകാശപ്പെട്ടു.
'ഐബി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത അസ്വസ്ഥതയിലാണ്. കോണ്‍ഗ്രസും ബിജെപിയും ഉന്നതതല യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്'- എഎപി നേതാവ് പറഞ്ഞു.
എഎപിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഗുജറാത്തില്‍ ഒന്നിച്ചിരിക്കുകയാണെന്നും എഎപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ചുമതല കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ പശുവൊന്നിന് 40 രൂപ പരിപാലന ചെലവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കറവയില്ലാത്ത കന്നുകാലികള്‍ക്ക് മൃഗ ംരക്ഷണ കേന്ദ്രങ്ങളും നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഗുജറാത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാനും ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാനുമുള്ള ഒരു പുതിയ നീക്കമാണ് ഈ പ്രഖ്യാപനം.
ഡല്‍ഹിയില്‍ തങ്ങള്‍ പശുവിന് പ്രതിദിനം 40 രൂപ നല്‍കുന്നു. ഡല്‍ഹി സര്‍ക്കാര്‍ 20 രൂപയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 20 രൂപയും നല്‍കുന്നു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഒരു പശുവിന് പ്രതിദിനം 40 രൂപ അവരുടെ പരിപാലനത്തിനായി നല്‍കുംമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.