തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്ന ഓവുങ്കല്‍ മുഹമ്മദ് അബ്ദുല്‍ സലാം എന്ന ഒ.എം.എ സലാമിനെ സംസ്ഥാന വൈദ്യുതി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. കെഎസ്ഇബി മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം.
പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവ്യാപകമായി നിരോധിച്ച സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു.
രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാം ഉള്‍പ്പെടെ നിരവധി പിഎഫ്‌ഐ നേതാക്കളെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് ഇദ്ദേഹം.
സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നു വരികയായിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ സലാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 30 നാണ് സലാമിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.