അമേരിക്കയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം നാല് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടു പോയി

അമേരിക്കയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം നാല് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടു  പോയി

കാലിഫോര്‍ണിയ: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം ഇന്ത്യന്‍ വംശജരായ നാല് പേരെ കാലിഫോര്‍ണിയയിലെ മേര്‍സ്ഡ് കൗണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ചയാണ് സംഭവം.

ജസ്പ്രീത് സിങ്ങ്(36), ഭാര്യ ജസ്ലിന്‍ കൗര്‍(27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകള്‍ അരൂരി ദേരി, ബന്ധു അമന്‍ദീപ് സിങ്(39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നാല് പേരെയും തട്ടിക്കൊണ്ടു പോയതെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.