തിരുവനന്തപുരം : ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. പണം യു,എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം. ശിവശങ്കറും വീതിച്ചെടുത്തെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന് സുരേഷ് ആരോപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറിന് സി.ബി.ഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടക്കമുള്ളവര്‍ ലൈഫ് മിഷന്‍ അഴിമതി കേസിലും പ്രതികളാണ്. ലൈഫ് മിഷന്‍ ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.