കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞ അണിയാൻ മണിക്കൂറുകൾ മാത്രം; ഐഎസ്എൽ വെള്ളിയാഴ്ച മുതൽ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞ അണിയാൻ മണിക്കൂറുകൾ മാത്രം; ഐഎസ്എൽ വെള്ളിയാഴ്ച മുതൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി 7.30ന് മത്സരം ആരംഭിക്കും.

ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉൾപ്പെടുത്തി ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്.

ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. 27 അംഗ ടീമില്‍ ഏഴ് പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങളെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ഐഎസ്എലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം:

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.

പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര.

മധ്യനിര: ജീക്‌സൺ സിങ്, ഇവാൻ കലിയുസ്‌നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്‌സൺ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗർ സിങ്, ശ്രീക്കുട്ടൻ എം.എസ്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.