കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡ്: പട്ടിക തള്ളി ഗവര്‍ണര്‍; ഭേദഗതി നിര്‍ദേശിച്ച് ഗവര്‍ണര്‍

 കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡ്: പട്ടിക തള്ളി ഗവര്‍ണര്‍; ഭേദഗതി നിര്‍ദേശിച്ച് ഗവര്‍ണര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന ബോര്‍ഡുകളിലേക്ക് നിര്‍ദേശിക്കപ്പെട്ടവരില്‍ യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.

കൂടാതെ വിഷയ വിദഗ്ധര്‍ക്ക് പകരം വ്യത്യസ്ത വിഷയങ്ങളില്‍ നിന്ന് പഠന ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ അംഗങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വി.സി 72 പഠന ബോര്‍ഡുകള്‍ രൂപവത്കരിച്ചിരുന്നു. ഇതില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന് വിമര്‍ശനമുണ്ടായിരുന്നു.

അടിസ്ഥാനയോഗ്യതയില്ലാത്ത 68 പേരെ അധ്യാപകരെന്ന നിലയില്‍ പഠന ബോര്‍ഡുകളില്‍ നിയമിക്കുകയാണെന്ന ആരോപണവുമായി കെ.പി.സി.ടി.എ രംഗത്തു വന്നു. യോഗ്യതയുള്ള നൂറുകണക്കിന് സീനിയര്‍ അധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചതെന്നായിരുന്നു അവര്‍ ഉയര്‍ത്തിയ വാദം.

ക്രമവിരുദ്ധമായി രൂപവത്കരിച്ച പഠന ബോര്‍ഡുകള്‍ റദ്ദാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അതേ അംഗങ്ങളെ പഠന ബോര്‍ഡുകളില്‍ നിലനിര്‍ത്തി നാമനിര്‍ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി പഠനബോര്‍ഡില്ലാതെയാണ് അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.