മനാമ: ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ കരാറുകളില്‍ ഒപ്പുവച്ച് മാലിദ്വീപും ബഹ്റിനും. മാലിദ്വീപ് പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് രാജ്യത്ത് സന്ദർശനം നടത്തുകയാണ്. ബഹ്റിന്‍ വിദേശകാര്യമന്ത്രിയ്ക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളത്തിലാണ് സഹകരണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയത്.
വ്യാഴാഴ്ച ഖുദൈബിയ കൊട്ടാരത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്കിനെ പിന്തുണയ്ക്കുക, യാത്ര, വ്യാപാരം, വാണിജ്യം എന്നിവയിലൂടെ ജനങ്ങളുമായുള്ള സമ്പർക്കം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചർച്ച നടത്തി.കൂടാതെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടന്നു
നാലു കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള എയർ സർവീസസ് ഉടമ്പടി,മാലിദ്വീപിനെ സീ-ടു-എയർ പങ്കാളിയായി ഉൾപ്പെടുത്താനുള്ള ബഹ്‌റിന്‍റെ തീരുമാനം,ബഹ്‌റിനിലെ മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും മാലി ദ്വീപിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
നയതന്ത്ര പരിശീലനവും വിവരകൈമാറ്റവും സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവച്ചു. അതേസമയം ബഹ്‌റിനിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്‍ററുകളിലെ വരിക്കാരുടെ വിവരങ്ങൾ മേൽ മാലിദ്വീപിന് പരമാധികാരം നൽകുന്ന സർട്ടിഫിക്കറ്റും ബഹ്‌റിന്‍ മാലിദ്വീപിന് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.