അണ്ടര്‍ 17 വനിതാ ലോക കപ്പിന് ഇന്ന് കിക്കോഫ്: ഇന്ന് നാല് മത്സരങ്ങള്‍; ഇന്ത്യ അമേരിക്കയെ നേരിടും

അണ്ടര്‍ 17 വനിതാ ലോക കപ്പിന് ഇന്ന് കിക്കോഫ്: ഇന്ന് നാല് മത്സരങ്ങള്‍; ഇന്ത്യ അമേരിക്കയെ നേരിടും

ഭുവനേശ്വര്‍: അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ കിക്കോഫ്. വൈകിട്ട് 4.30നുള്ള ആദ്യകളിയില്‍ ബ്രസീലും മൊറോക്കോയും ഏറ്റുമുട്ടും. രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യ അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡ്-ചിലി, നൈജീരിയ-ജര്‍മനി മത്സരങ്ങളും ആദ്യദിനം നടക്കും.

ഇന്ത്യ എ ഗ്രൂപ്പിലാണ്. 14ന് മൊറോക്കോയോടും 16ന് ബ്രസീലിനോടും കളിക്കും. 21നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. 26ന് സെമിയും 30ന് ഫൈനലും നടക്കും. 16 ടീമുകളാണ് പങ്കെടുക്കുന്നത്. തോമസ് ഡെന്നെര്‍ബിയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍. അസ്തം ഒറയോണ്‍ ക്യാപ്റ്റന്‍. അണ്ടര്‍ 18 സാഫ് കപ്പിലെ ടോപ് സ്‌കോറര്‍ ലിന്‍ഡ കോം സെര്‍ടോയാണ് മറ്റൊരു പ്രധാനതാരം.

അനിതകുമാരി, നിതു ലിന്‍ഡ, ഷില്‍ക്കിദേവി എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങും. 2008ല്‍ ആരംഭിച്ച ലോകകപ്പില്‍ ഉത്തരകൊറിയ രണ്ടു തവണ (2008, 2016) ജേതാക്കളായി. ദക്ഷിണകൊറിയ (2010), ഫ്രാന്‍സ് (2012), ജപ്പാന്‍ (2014) എന്നിവരും ലോകകിരീടം നേടി. സ്പെയ്നാണ് നിലവിലെ (2018) ചാമ്പ്യന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.