ബാലവേല നിയമം ലംഘിച്ചാല്‍ 20,000 ദിർഹംവരെ പിഴ

ബാലവേല നിയമം ലംഘിച്ചാല്‍ 20,000 ദിർഹംവരെ പിഴ

ദുബായ്: രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിനായുളള നിയമങ്ങള്‍ ലംഘിച്ചാല്‍ ജയില്‍ ശിക്ഷയും 20,000 ദിർഹംവരെ പിഴ കിട്ടുമെന്ന് അധികൃതർ. കുട്ടികളുടെ അവകാശങ്ങള്‍ ഓർമ്മിപ്പിച്ചുകൊണ്ടുളള വീഡിയോയും റാസല്‍ഖൈമ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. 

കുട്ടികളെ യാചകവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതും , ബാലവേലയും കുറ്റകരമാണ്. അതുകൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാക്കരുത്. മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുതെന്നും നിയമം അനുശാസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.