അടുത്ത വന്ദേ ഭാരത് ദക്ഷിണേന്ത്യയില്‍; തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് നവംബര്‍ 10 മുതല്‍

 അടുത്ത വന്ദേ ഭാരത് ദക്ഷിണേന്ത്യയില്‍;  തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് നവംബര്‍ 10 മുതല്‍

ചെന്നൈ: രാജ്യത്തെ റെയില്‍വേയ്ക്ക് മാറ്റത്തിന്റെ പുതുമുഖം നല്‍കിയ അതിവേഗ തീവണ്ടി സര്‍വീസ് വന്ദേ ഭാരത് ദക്ഷിണേന്ത്യയിലേക്കും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 10 മുതല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചെന്നൈ - ബംഗളൂരു - മൈസൂരു പാതയില്‍ സര്‍വീസ് നടത്തും.

അടുത്തിടെയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് രണ്ടിടത്തും സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് ആരംഭിച്ചത്.

ഉനയില്‍ നിന്നു രാജ്യ തലസ്ഥാനത്തേയ്ക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയും. ഇപ്പോള്‍ നിര്‍മ്മിക്കുന്നത് വന്ദേ ഭാരത് 2.0യാണ്. ഇത് മുന്‍ പതിപ്പിനേക്കാള്‍ ആധുനികമാണ്.

ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായുള്ള കവച് സംവിധാനം ഇതിലൊരുക്കിയിട്ടുണ്ട്. ഭാരം കുറഞ്ഞതും അതിവേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിവുള്ളതുമാണ് ബോഗികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.