സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022 ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church, Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കുംവിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

പാലാ രൂപതാംഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമായ റവ. ഡോ. ജോസഫ് (റോയ്) കടുപ്പിലാണ് ഈ വർഷത്തെ ധ്യാനം നയിക്കുക. വിവാഹ ഒരുക്ക ക്ലാസുകൾ നയിച്ചുള്ള പരിചയവും, കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തന പരിചയവുമുള്ള അച്ചൻ്റെ ധ്യാന വീഡിയോകൾ വൈറലാണ്.

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

കുട്ടികൾക്കായുള്ള ധ്യാനം

കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31) വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനവും നടക്കും. രാവിലെ 11:45 മുതൽ വൈകിട്ട് 6:15 വരെയാണ് ധ്യാനം നടക്കുക.
സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് കുട്ടികൾക്കായുള്ള ധ്യാനം നയിക്കുക. ഫാ. ബിനോജിന്റെ ചിറ്റൂർ ധ്യാന കേന്ദ്രത്തിലെ ശുശ്രൂഷാ പരിചയവും, കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ, പ്രത്യേകിച്ച് പ്രവാസികുടുംബങ്ങൾക്കിടയിൽ പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവ സമ്പത്തും അയർലണ്ടിലെ കുട്ടികൾക്ക് പ്രയോജനകമാകുന്ന ഈ ധ്യാനത്തിലേയ്ക്ക് എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.