സ്വര്‍ണക്കടത്ത് കേസ്: ഇ.ഡിയെ ഒഴിവാക്കിയും സ്വപ്നയെ വിമര്‍ശിച്ചും സര്‍ക്കാരിന്റെ സത്യവാങ്മൂലം

സ്വര്‍ണക്കടത്ത് കേസ്:  ഇ.ഡിയെ ഒഴിവാക്കിയും സ്വപ്നയെ വിമര്‍ശിച്ചും സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ രാഷ്ട്രീയ വിമര്‍ശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചും സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അന്വേഷണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് വിമര്‍ശിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പന്ത്രണ്ട് തവണ ഇ.ഡി മൊഴി രേഖപ്പെടുത്തിയപ്പോഴും വെളിപ്പെടുത്താത്ത കാര്യങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോള്‍ മജിസ്‌ട്രേറ്റിനും മാധ്യമങ്ങള്‍ക്ക് മുമ്പാകെയും പറയുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി അടുത്ത വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.