തൃശൂരില്‍ ആഭിചാര കേന്ദ്രത്തിനെതിരെ പ്രതിഷേധം; വാരാന്ത്യങ്ങളില്‍ സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍

തൃശൂരില്‍ ആഭിചാര കേന്ദ്രത്തിനെതിരെ പ്രതിഷേധം; വാരാന്ത്യങ്ങളില്‍ സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍

തൃശൂര്‍: മാള കുണ്ടൂരില്‍ ആഭിചാരക്രിയകള്‍ നടത്തുന്ന മഠത്തിലാന്‍ മുത്തപ്പന്‍ കാവ് എന്ന കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കേന്ദ്രം അടച്ചുപൂട്ടമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. കുണ്ടൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മഠത്തിലാന്‍ കേന്ദ്രത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. 

കള്ളിയാട്ടുതറ രാജീവ് നടത്തുന്ന ആഭിചാരകേന്ദ്രമാണിത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ആഭിചാരക്രിയകള്‍ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ക്ഷേത്ര മാതൃകയിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തിന് കഴിഞ്ഞ കൊല്ലം പോക്‌സോ വകുപ്പു ചുമത്തി രാജീവിനെ മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ നാണയം വച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. 

വാരാന്ത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് വരാറുണ്ടെന്നും സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതിയില്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ ഈ കേന്ദ്രം പൊതുശല്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കേന്ദ്രം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.