കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ ഇരയായ റോസിലിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു.
കയ്യും കാലും കെട്ടിയിട്ട ശേഷം റോസിലിയുടെ രഹസ്യ ഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്ലിയുടെ ശരീരമാകെ ഷാഫി കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ച ശേഷം മസാല പുരട്ടി.
ചിക്കന്‍ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച് പിടിപ്പിച്ചത്. വേദന കൊണ്ട് റോസിലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും മുഹമ്മദ് ഷാഫി പൊലീസിനോട് സമ്മതിച്ചു.
ആഭിചാര ക്രിയയില്‍ ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഭഗവല്‍ സിങിനെയും ലൈലയെയും കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് ഷാഫി പറഞ്ഞു. ഇതിനിടെ റോസിലി അബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടമായപ്പോള്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. പിന്നീട് റോസ്ലിയുടെ മാറിടം മുറിച്ചെടുത്തെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. അതിനിടെ രണ്ടാമത്തെ കൊലപാതകം നടന്ന ദിവസം ഭഗവല്‍ സിങിന്റെ വീട്ടില്‍ ലൈലയുടെ അടുത്ത ബന്ധു എത്തിയിരുന്നു. കൊലപാതക വിവരം പുറത്താകുമെന്ന ഭയത്തില്‍ ഇയാളെ അതിവേഗം മടക്കി അയച്ചുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.