വാക്സിനുകള്‍ നല്‍കിയ പ്രതിരോധ ശേഷി മറികടക്കും; ഒമിക്രോണ്‍ ബിഎഫ്.7 വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശം

വാക്സിനുകള്‍ നല്‍കിയ പ്രതിരോധ ശേഷി മറികടക്കും; ഒമിക്രോണ്‍ ബിഎഫ്.7 വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇവയ്ക്ക് വ്യാപന ശേഷി കൂടുതലാണെന്നും കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നത്.

ദീപാവലി ആഘോഷങ്ങള്‍ പരിഗണിച്ചാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒത്തുചേരലുകളില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവയും നിര്‍ബന്ധമാണ്. വാക്സിനുകള്‍ നല്‍കിയ പ്രതിരോധ ശേഷി മറികടക്കാന്‍ കഴിവുള്ളതാണ് ബി.എഫ്.7 എന്നാണ് മുന്നറിയിപ്പ്.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. 135 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദം ബാധിക്കുന്നവരില്‍ ശരീരവേദന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് ലക്ഷണങ്ങളെല്ലാം പഴയതിന് സമാനമായിരിക്കും.

തൊണ്ട വേദന, ക്ഷീണം, ജലദോഷം, കടുത്ത പനി, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യവിദഗ്ധരെ സമീപിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.