സ്വവർഗരതി പ്രചരിപ്പിക്കാൻ സർക്കാർ പണം ഉപയോഗിക്കരുത്: അമേരിക്കയിൽ ക്യാമ്പയിനുമായി റിപ്പബ്ലിക്കൻ പാർട്ടി; ഉയരട്ടെ ലോകമെങ്ങും ഈ ക്യാമ്പയിൻ

സ്വവർഗരതി പ്രചരിപ്പിക്കാൻ സർക്കാർ പണം ഉപയോഗിക്കരുത്: അമേരിക്കയിൽ ക്യാമ്പയിനുമായി റിപ്പബ്ലിക്കൻ പാർട്ടി; ഉയരട്ടെ ലോകമെങ്ങും ഈ ക്യാമ്പയിൻ

വാഷിംഗ്‌ടൺ: സർക്കാരിന്റെ പണം ഉപയോഗിച്ച് സ്വവർഗരതിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ 'ഡോണ്ട് സെ ഗേ' എന്ന ക്യാമ്പയിൽ നടക്കുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ സ്വവർഗാനുരാഗം സംബന്ധിച്ച കാര്യങ്ങൾ പഠിപ്പിക്കുന്നതിന് ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ചിരുന്നു.

ഈ നിയമനിർമ്മാണത്തിലൂടെ കുട്ടികളെ ലൈംഗിക-അധിഷ്‌ഠിത വിഷയം അഥവാ ലിംഗ വ്യക്തിത്വം, ലിംഗവിവേചനം, ട്രാൻസ്‌ജെൻഡറിസം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് വിലക്കും. അമേരിക്കയിലെ ചില സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് അവർ സ്വവർഗ അനുരാഗിയാണോ എന്നും മറ്റും തിരിച്ചറിയുന്നതിനായി വിവിധ പ്രചാരണങ്ങൾ നടത്തിയിരുന്നു.

നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായിരിക്കും. കാരണം പല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ലൈബ്രറികൾക്കും ഉൾപ്പെടെ ഇത്തരം പ്രചാരണങ്ങൾക്കായി സർക്കാർ പണം നൽകുന്നുണ്ട്.

ലൂസിയാന റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് ജോൺസൺ

പൂർണ്ണമായോ ഭാഗികമായോ പൊതു ഫണ്ടുകളിൽ നിന്ന് ധനസഹായം ലഭ്യമാക്കികൊണ്ട് സ്വവർഗരതി സംബന്ധിച്ച പ്രചാരണങ്ങൾക്ക് വിദ്യാർത്ഥികൾ വിധേയമാക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കൾക്ക് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള അവകാശവും ഈ ബില്ലിലൂടെ നൽകപ്പെടുന്നു. ലൂസിയാന റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് ജോൺസണും റിപ്പബ്ലിക് കോൺഗ്രസിലെ മറ്റ് 32 ജിഓപി അംഗങ്ങളും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്.

ഡെമോക്രാറ്റിക് പാർട്ടിയും അവരുടെ സാംസ്കാരിക സഖ്യകക്ഷികളും ചെറിയ കുട്ടികളെ ലൈംഗിക മനോഭാവത്തിലും സമൂലമായ ലിംഗ പ്രത്യയശാസ്ത്രത്തിലും മുക്കിക്കൊല്ലാനുള്ള വഴിവിട്ട യുദ്ധത്തിലാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ചിരിക്കുന്ന സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ഈ ബിൽ നേർവഴി കാണിക്കുന്നതാണ്.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങൾ മനഃപൂർവം തുറന്നുകാട്ടുന്ന ഏതെങ്കിലും ഫെഡറൽ, സംസ്ഥാന, അല്ലെങ്കിൽ പ്രാദേശിക സർക്കാർ ഏജൻസികൾക്കോ ​​സ്വകാര്യ സ്ഥാപനങ്ങൾക്കോ ​​ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി പണം നൽകരുതെന്നും മൈക്ക് ജോൺസൺ കൂട്ടിച്ചേർത്തു.

അതേസമയം യുഎസ് സെനറ്റും വൈറ്റ് ഹൗസും ഡെമോക്രാറ്റുകൾ നിയന്ത്രിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ബിൽ നിയമമാകാൻ സാധ്യതയില്ല. പക്ഷെ പാർട്ടി അവരുടെ അടിത്തറ ശക്തമാക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ എൽജിബിടിക്യു വിരുദ്ധ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. ഒരു ഡസനിലധികം സംസ്ഥാനങ്ങൾ ഈ വർഷം 'ഡോണ്ട് സെ ഗേ' ബില്ലുകൾ അവതരിപ്പിച്ചു.


ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്

ഈ വർഷം ആദ്യം ഫ്ലോറിഡയിലെ ഗവർണർ റോൺ ഡിസാന്റിസ് മൂന്നാം ക്ലാസ് വരെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചോ ലിംഗ സ്വത്വത്തെക്കുറിച്ചോ പഠിപ്പിക്കുന്നതിൽ നിന്ന് സ്കൂളുകളെ വിലക്കുന്ന ഒരു നിയമത്തിൽ ഒപ്പുവച്ചിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ വിഷയങ്ങൾ പഠിക്കണം എന്ന സംസ്ഥാന മാനദണ്ഡത്തെ പിന്താങ്ങിക്കൊണ്ടായിരുന്നു നടപടി. സ്വവർഗരതി വിരുദ്ധ ക്യാമ്പയിനുകളുടെ ഭാഗമായി റിപ്പബ്ലിക്കൻ പാർട്ടി ഡ്രാഗ് ഷോകൾക്കും ലക്ഷ്യമിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.