കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; എഐസിസി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

 കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; എഐസിസി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: മല്ലികാര്‍ജുന ഖാര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. പുനസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കുമെന്ന സൂചനയും ഉണ്ട്.

നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന ഖാര്‍ഗെ ആകും നാളെ മുതല്‍ കോണ്‍ഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖാര്‍ഗെ സോണിയാ ഗാന്ധിയില്‍ നിന്ന് ഔദ്യോഗിക ചുമതല ഏറ്റെടുക്കും. ഖാര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖാര്‍ഗെ കടക്കും.

ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാകും പ്രഖ്യാപിക്കുക. കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തലയുടെ പേരും ഇതിലേക്ക് പരിഗണിക്കുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചെന്നിത്തലയെ പരിഗണിയ്ക്കുന്നതെന്നാണ് സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായി 20 ല്‍ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് രമേശ് ചെന്നിത്തല.

നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചുമതല രമേശ് ചെന്നിത്തല ആണ് കൈകാര്യം ചെയ്യുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖാര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.