ഗൂഗിളിന് ഇന്ത്യയില്‍ വീണ്ടും പിഴ; ഇത്തവണ അടയ്‌ക്കേണ്ടത് 936 കോടി രൂപ

ഗൂഗിളിന് ഇന്ത്യയില്‍ വീണ്ടും പിഴ; ഇത്തവണ അടയ്‌ക്കേണ്ടത് 936 കോടി രൂപ

ന്യൂഡല്‍ഹി: വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയും ഗൂഗിളിന് പിഴയിട്ട് കോംപെറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. നാലുദിവസം മുന്‍പു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോള്‍ ആകെ 2274 കോടി രൂപയാണ് ഗുഗിള്‍ അടയ്‌ക്കേണ്ടി വരിക.

ഇന്ത്യയില്‍ ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്. സാംസങ് പോലെയുള്ള സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.