ഹൈദരാബാദ്: മൂന്നു ദിവസത്തെ ദീപാവലി അവധിക്കും പുതിയ കോണ്‍ഗ്രസ് ആധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിനും ശേഷം തെലങ്കാനയിലെ മഖ്താല്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു.
ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടിയാണ് രാഹുല്‍ ഗാന്ധി യാത്ര പുനരാരംഭിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാത്ര തുടങ്ങിയിട്ട് 50 ദിവസമായി. തെലങ്കാനയിലെ കര്‍ഷകരുമായി രാഹുല്‍ സംഭാഷണം നടത്തും.
ഇന്നു രാവിലെ ആറു മണിയോടെയാണ് തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലില്‍ നിന്ന് ജോഡോ യാത്ര പുനരാരംഭിച്ചത്. യാത്രക്കിടെ നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളിലായി 1230 കിലോ മീറ്ററാണ് താണ്ടിയത്. തമിഴ്‌നാടും കേരളവും ആന്ധ്രപ്രദേശും കര്‍ണാടകവും പിന്നിട്ട ശേഷമാണ് യാത്ര തെലങ്കാനയിലെത്തിയത്.
പതിനൊന്ന് ദിവസം കൊണ്ട് തെലങ്കാനയിലെ എട്ടു ജില്ലകളില്‍ രാഹുല്‍ പര്യടനം നടത്തി. തെലങ്കാന കഴിഞ്ഞ് മഹാരാഷ്ട്രയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.