പ്ലേറ്റ്ലറ്റിന് പകരം മുസമ്പി ജ്യൂസ്: രോഗിക്ക് നല്‍കിയത് പ്ലേറ്റ്ലറ്റുകള്‍ തന്നെയെന്ന് മജിസ്ട്രേറ്റ് കണ്ടെത്തല്‍

പ്ലേറ്റ്ലറ്റിന് പകരം മുസമ്പി ജ്യൂസ്: രോഗിക്ക് നല്‍കിയത് പ്ലേറ്റ്ലറ്റുകള്‍ തന്നെയെന്ന് മജിസ്ട്രേറ്റ് കണ്ടെത്തല്‍

ലക്നൗ: പ്ലേറ്റ്ലറ്റുകള്‍ക്ക് പകരം മുസമ്പി ജ്യൂസ് നല്‍കി രോഗി മരിച്ചെന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജില്ലാ മജിസ്ട്രേറ്റ്. രോഗിക്ക് നല്‍കിയത് പ്ലേറ്റ്ലറ്റുകള്‍ തന്നെയായിരുന്നു എന്നാണ് മജിസ്ട്രേറ്റ് കണ്ടെത്തല്‍. മുസമ്പി ജ്യൂസ് കലര്‍ന്നുവെന്നത് തെറ്റായ വാദമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

പ്ലേറ്റ്ലറ്റുകള്‍ രോഗിക്ക് നല്‍കുന്നതിന് മുമ്പ് ശരിയായ വിധം സൂക്ഷിച്ചുവെച്ചിരുന്നില്ല. ആശുപത്രിയില്‍ അശാസ്ത്രീയമായ രീതിയില്‍ പ്ലേറ്റ്ലറ്റ് കരുതിവെച്ചിരുന്നതിനാല്‍ അവ കട്ടപിടിക്കുകയും രോഗിക്ക് കുത്തിവെച്ചതോടെ ജീവന്‍ അപകടത്തില്‍പ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് രോഗി മരിക്കാന്‍ കാരണമായതെന്നും അശ്രദ്ധ മൂലം രോഗിക്ക് കുത്തിവെച്ചിരുന്നത് മോശം പ്ലേറ്റ്ലറ്റുകള്‍ ആയിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രി വ്യക്തമാക്കി.

പ്ലേറ്റ്ലറ്റില്‍ മുസമ്പി കലര്‍ത്തി രോഗിക്ക് നല്‍കിയെന്നും തുടര്‍ന്ന് രോഗി മരിച്ചുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഡെപ്യൂട്ടി സിഎംഒ, ചീഫ് മെഡിക്കല്‍ ഓഫീസര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡെങ്കിപ്പനി ബാധിതനായിരുന്ന 32 കാരന്‍ പ്രദീപ് പാണ്ഡെയെ ചികിത്സിക്കുന്നതില്‍ ഗുരുതരമായ വീഴ്ച നടത്തിയ ആശുപത്രി സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിന്റെ ഭാഗത്ത് നിന്നായിരുന്നു വീഴ്ച സംഭവിച്ചത്.

ഒക്ടോബര്‍ 28ന് മാനേജ്മെന്റ് മറുപടി നല്‍കണമെന്നാണ് ആവശ്യം.

അതേസമയം ആശുപത്രിക്കെതിരെ ഉടന്‍ തന്നെ യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ നടപടിയുമായി നീങ്ങുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.