നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു.

തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്.

ഈ മാസം 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരകണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള വിചാരണയും നടക്കും.

ബലാത്സംഗ കുറ്റം ഉള്‍പ്പടെയുള്ള കുറ്റങ്ങല്‍ ദിലീപിനെതിരെ നിലവിലുണ്ട്. ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റംകൂടി ചുമത്തുന്നത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയെന്നാണ് കേസില്‍ പ്രധാനമായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റും ഉപ്പെടെയുള്ള ഫോണ്‍ രേഖകളും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.