യഹൂദകഥകൾ -ഭാഗം 2 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

 യഹൂദകഥകൾ -ഭാഗം 2  (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 2 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

അനാഥനായ ജ്ഞാനി

പരിശുദ്ധനായ ഒരു റബ്ബി കുട്ടികളെ പഠിപ്പിക്കുമ്പോൾ ഇപ്രകാരം പറയുക പതിവായിരുന്നു : വളരെ പ്രയാസം പിടിച്ച ഒരു കാര്യം ഉണ്ടാകുമ്പോൾ , വളരെ ആഴമായ രീതിയിൽ അരമണിക്കൂർ സമയം അതേപ്പറ്റി ധ്യാനിക്കും . അപ്പോൾ ഉത്തരം കിട്ടിക്കഴിയും.

മറ്റൊരവസരത്തിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായി . ഒരു കുട്ടിക്കു ക്ലാസ്സ് സമയത്തു വല്ലാതെ വിശന്നു . പെട്ടന്ന് അമ്മയുടെ പക്കൽ പോകാൻ ആഗ്രഹിച്ചു . മറ്റു കുട്ടികളെല്ലാം ഗുരു മനനത്തിൽനിന്നു ഉണരാൻ കാത്തിരുന്നപ്പോൾ വിശന്ന കുട്ടി വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു. അമ്മ കുട്ടിയോട് പറഞ്ഞു: വീട്ടിലെ മുകളിലത്തെ മുറിയിൽനിന്ന് ഒരു പെട്ടി ഇറക്കിത്തരണം . കുട്ടി പറഞ്ഞു: എനിക്കിപ്പോൾത്തന്നെ പോകണം. എന്നാൽ ക്ലാസ് മുറിയിലെത്തിയപ്പോൾ താൻ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കി : തോറായുടെ പഠനം കാരുണ്യ പ്രവൃത്തിയുടെ പൂർത്തീകരണത്തിലേക്കു നയിക്കേണ്ടതായിരുന്നില്ലേ ? തന്റെ അമ്മയെ സഹായിക്കുക എന്ന ദൈവിക കല്പന നിറവേറ്റാൻ കഴിഞ്ഞില്ല . കുട്ടി ഉടനെ വീട്ടിലേക്കു തിരിച്ചോടി . ക്ഷമ ചോദിച്ചു പെട്ടി ഇറക്കികൊടുത്തു . വീണ്ടും ക്ലാസ്സിലേക്കു പോയി .

ഗുരു മനനത്തിൽനിന്നു ഉണർന്നു . എഴുന്നേറ്റു നിന്ന് കുട്ടിയെ അഭിനന്ദിച്ചു . മറ്റു കുട്ടികളും എണീറ്റുനിന്നു . ഗുരു എല്ലാവരോടും പറഞ്ഞു: ഇരിക്കൂ, എന്നിട്ടു വീട്ടിൽ പോയിവന്ന കുട്ടിയോട് പറഞ്ഞു: സംഭവിച്ചതെല്ലാം പറയുക . ഞാൻ എന്തിനാണ് എഴുന്നേറ്റു നിന്നതെന്നു നീ വിചാരിച്ചു കാണും . താൽമൂദ് പറയുന്നു: മഹാസിദ്ധനായ അബ്ബാക്കു അപ്പനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടിരുന്നു . അപ്പോൾ അയാൾ എങ്ങനെയാണ് അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന ദൈവിക കല്പന നിറവേറ്റുന്നത് . അതുകൊണ്ട് ആരെങ്കിലും ഈ കല്പന നിർവഹിക്കുമ്പോൾ അബായ അവനെ അനുഗമിക്കുന്നുണ്ട് . നീ ഇത് നിർവഹിച്ചപ്പോൾ അബായ നിൻറെ കൂട്ടത്തിൽ ഉണ്ടായിരുന്നു . നീ ഇവിടെ തിരിച്ചുവന്നപ്പോഴും അബായ കൂട്ടത്തിൽ ഉണ്ടായിരുന്നു . ഞാൻ എഴുന്നേറ്റുനിന്നത് അദ്ദേഹത്തെ ബഹുമാനിക്കാനാണ് . അദ്ദേഹമാണ് ഈ വിഷമം പിടിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26